കൂരാച്ചുണ്ട്: പഞ്ചായത്തിലെ അഞ്ചാം വാർഡ് ഓട്ടപ്പാലം, മണ്ടോപ്പാറ മേഖലയിൽ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തെ തുടർന്ന് പ്രദേശത്ത് തെരുവുവിളക്കുകൾ സ്ഥാപിച്ചു.
രണ്ടു മാസം മുമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വാർഡ് മെമ്പർ പ്രബീഷ് തളിയോത്ത് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സോളാർ ലൈറ്റുകൾ സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലും മേഖലയിൽ കാട്ടാനകളിറങ്ങി കൃഷി നാശം വിതച്ചിരുന്നു. ആനകളെ ശാശ്വതമായി പ്രതിരോധിക്കാൻ സർക്കാർ വാഗ്ദാനം ചെയ്ത തൂക്കുവേലി പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്നും വനം വകുപ്പ് പെട്രോളിംഗ് പുനരാരംഭിക്കണമെന്നുമാണ് നാട്ടിൽ ആവശ്യമുയരുന്നത്.